Asianet News MalayalamAsianet News Malayalam

സലാറില്‍ നിന്ന് ലീക്കായതെന്ത്?, രണ്ടുപേര്‍ അറസ്റ്റില്‍, ജാഗ്രതയോടെ പൊലീസ്

കേസില്‍ രണ്ട് ടെക്കികളാണ് അറസ്റ്റിലായത്.

Prabhas starrer Salaar piracy case report  Cyber police detain two techies hrk
Author
First Published Nov 19, 2023, 11:46 AM IST

പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം സലാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഒട്ടനവധി സര്‍പ്രൈസുകള്‍ നിറച്ച ഒരു ചിത്രമായിരിക്കും സലാര്‍ എന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്തൊക്കെയാകും അവ എന്നത് റിലീസിന് ശേഷം മാത്രമേ പുറത്തുപോകാവൂ എന്ന നിര്‍ബന്ധവും സലാറിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട്. അതിനിടെ പ്രഭാസിന്റെ സലാര്‍ എന്ന സിനിമയുടെ ഉള്ളടക്കം പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ടെങ്കിലും എന്താണ് ചോര്‍ന്നത് എന്നതില്‍ വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടില്ല.

രണ്ട് യുവ ടെക്കികളാണ് അറസ്റ്റിലായിരിക്കുന്നത്. എവിടെ നിന്നാണ് അവര്‍ക്ക് സലാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഗൗരവതരമായിട്ടാണ് പൊലീസ് പൈറസി കേസിനെ സമീപിച്ചിരിക്കുന്നത്. ഡിസംബര്‍ 22നാണ് റിലീസ്.

കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ ബാഹുബലിയിലൂടെ ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രഭാസിനെ നായകനാക്കുമ്പോള്‍ വമ്പൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജും പ്രഭാസിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നതും ആവേശമാകുന്നു. വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടൻ പൃഥ്വിരാജ് വേഷമിടുന്നത്. പ്രഭാസ് നായകനാകുന്ന സലാര്‍ നീല്‍ സിനിമാറ്റിക് യൂണിവേഴ്‍സില്‍ ഉള്‍പ്പെട്ടതാണോ എന്ന ഒരു ആകാംക്ഷയും പ്രേക്ഷകര്‍ പങ്കുവയ്‍ക്കുന്നുണ്ട്.

അടുത്തിടെ തമിഴകത്ത് ലിയോയിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ് വീണ്ടും ചര്‍ച്ചയായിരുന്നു. വിക്രവും കൈതിയുമൊക്കെ വിജയ് നായകനായ ചിത്രം ലിയോയിലും ലോകേഷ് കനകരാജ് സമര്‍ഥമായി ഉള്‍പ്പെടുത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നു. ലോകേഷിനെ പ്രശാന്ത് നീലും പിന്തുടരുമോയെന്നാണ് സിനിമാ ലോകത്തെ ചര്‍ച്ച. യാഷ് നായകനായ കെജിഎഫ് റെഫ്രൻസുള്ള സിനിമയായിരിക്കുമോ പ്രഭാസ് നായകനായി എത്തുന്ന സലാര്‍ അതോ യാഷ് അതിഥി താരമായി എത്തിയേക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Read More: 'എന്തിനാ നമ്മളിത്രേം ചിരിച്ചത്?', രസകരമായ വീഡിയോയുമായി നടി ഷഫ്‌ന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios