രാജാ സാബ് ആദ്യ ദിനം അഡ്വാൻസായി നേടിയത്.

ഇന്ത്യൻ ബോക്സ് ഓഫീസില്‍ പുതു ചരിത്രം എഴുതിയ തെന്നിന്ത്യൻ താരമാണ് പ്രഭാസ്. ബാഹുബലി 2ലൂടെ 1000 കോടി രൂപയുടെ കളക്ഷനില്‍ അധികം നേടിയ പ്രഭാസിനെ ഇന്ത്യയിലെ നമ്പര്‍ വണ്‍ പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രഭാസ് നായകനായി ഇന്ന് റിലീസ് ചെയ്‍ത ചിത്രം ദ രാജാ സാബാണ്. ദ രാജാ സാബ് 28.09 കോടി രൂപ ആദ്യ ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് ഇനത്തില്‍ നേടി എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റായ സാക്നില്‍ക്ക് റിപ്പോര്‍ടട് ചെയ്യുന്ന്ത.

ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാറാണ് ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 160 കോടി രൂപയ്‍ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുപുറമേ തിയറ്ററിക്കല്‍ റൈറ്റ്സ് ഇനത്തില്‍ 180 കോടി രൂപയും ലഭിച്ചു.

എങ്കിലും ബോക്സ് ഓഫീസില്‍ 100 കോടി നേടിയാല്‍ പോലും ചിത്രം ബ്രേക്ക് ഈവൻ ആകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കുറഞ്ഞത് 150 കോടിയെങ്കിലും നേടിയാല്‍ മാത്രമേ രാജാ സാബിന് സേഫ് സോണില്‍ എത്താൻ പറ്റുള്ളൂവെന്നാണ് വിലയിരുത്തല്‍.

മാരുതിയാണ് പ്രഭാസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ്. ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക