പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത്

പ്രഭുദേവ വീണ്ടും അച്ഛനായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും.

"അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന്‍ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു", പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത് എന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നു- "ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം", പ്രഭുദേവ പറയുന്നു.

റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് 2008ല്‍ മരണപ്പെട്ടിരുന്നു. 

അതേസമയം സംവിധായകന്‍, നടന്‍, നര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സിനിമകളില്‍ സജീവമാണ് പ്രഭുദേവ ഇപ്പോള്‍. സല്‍മാന്‍ ഖാന്‍ നായകനായ രാധെ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. ബഗീരയാണ് അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. നര്‍ത്തകന്‍ എന്ന നിലയില്‍ ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദറിലും പ്രഭുദേവ ശ്രദ്ധ നേടിയിരുന്നു.

ALSO READ : 'ജമ്മുവിലെ ക്ലബ്ബ് ഏത്? ആരാണ് ഔദ്യോഗിക പരിശീലകന്‍'? ബിഗ് ബോസിന്‍റെ ചോദ്യങ്ങള്‍ക്ക് അനിയന്‍ മിഥുന്‍റെ മറുപടി

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan