Asianet News MalayalamAsianet News Malayalam

'നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കുന്നതിലെ സന്തോഷം'; കുരുന്നുകള്‍ക്ക് പഠന സഹായവുമായി പ്രകാശ് രാജ്

തന്റെ ജന്മദിനമായ മാര്‍ച്ച് 26ന് ചെന്നൈ, പുതുച്ചേരി, ഖമാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 11 തൊഴിലാളികള്‍ക്ക് അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിക്കാനുള്ള സൗകര്യം പ്രകാശ് രാജ്  ഏര്‍പ്പെടുത്തികൊടുത്തിരുന്നു. 

prakash raj lends helping hands to rural kids in karnataka
Author
Chennai, First Published Jul 1, 2020, 9:27 PM IST

ചെന്നൈ: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രം​ഗത്തെത്തിയ ആളാണ് നടൻ പ്രകാശ്രാജ്. മഹാമാരിക്കിടയിൽ വഴിമുട്ടിയ ദിവസ വേതനക്കാരെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കാന്‍ പ്രകാശ് രാജ് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ തന്റെ ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളെ സാഹായിക്കുകയാണ് അദ്ദേഹം. 

കൊവിഡിന്റെ സാഹചര്യത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളെയാണ് നടന്‍ സഹായിക്കുന്നത്.ഇതിന്റെ ദൃശ്യങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ‘പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍നാടുകളില്‍ ക്ലാസുകള്‍ നഷ്ടമാകുന്ന കുട്ടികളിലേക്ക് എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചു നല്‍കുന്നതില്‍ അത്യധികം സന്തോഷിക്കുന്നു,’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

തന്റെ ജന്മദിനമായ മാര്‍ച്ച് 26ന് ചെന്നൈ, പുതുച്ചേരി, ഖമാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 11 തൊഴിലാളികള്‍ക്ക് അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിക്കാനുള്ള സൗകര്യം പ്രകാശ് രാജ്  ഏര്‍പ്പെടുത്തികൊടുത്തിരുന്നു. 
ലോണ്‍ എടുത്തായാലും ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളേയും സാധാരണക്കാരേയും  സഹായിക്കുമെന്നും പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു.

Read Also: ലോക്ക്ഡൌണില്‍ കുടുങ്ങിയവരെ ലോണെടുത്തും സഹായിക്കുമെന്ന് പ്രകാശ് രാജ്

Follow Us:
Download App:
  • android
  • ios