രഞ്ജിത്ത് സംവിധാനം ചെയ്ത് പ്രകാശ് വർമ നായകനാകുന്ന 'ലോ ആന്റ് ഓർഡർ' സെപ്‍റ്റംബര്‍ 18ന് തിയറ്ററുകളിൽ എത്തും. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടുമെത്തുന്നുണ്ട്.
പ്രകാശ് വർമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലോ ആന്റ് ഓർഡറി'ലെ മോഹൻ ജോസിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. ബ്ലാക്ക് സിനിമയിലെ ഷൺമുഖന് ഒപ്പമുണ്ടായിരുന്ന മമ്മാലി(മുഹമ്മദ് അലി) എന്ന കഥാപാത്രമാണ് ഇത്. ലോ ആന്റ് ഓർഡറിൽ അതിഥി വേഷത്തിലാണ് മോഹൻ ജോസ് എത്തുക. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍റ്റംബര്‍ 18ന് തിയറ്ററുകളിൽ എത്തും. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്.
അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ. ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, പിആർഒ- വാഴൂര്‍ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍മെന്‍റ്, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്.



