Asianet News MalayalamAsianet News Malayalam

പ്രണവ് മോഹൻലാലിന്റെ 'ഹൃദയം', ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റുമായി മോഹൻലാല്‍

പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രമായ ഹൃദയത്തിലെ പാട്ടുകളെ കുറിച്ചുള്ള അപ്‍ഡേറ്റ്.

Pranav Mohanlal new film song update
Author
Kochi, First Published Oct 22, 2021, 6:37 PM IST

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് (Pranav Mohanlal) ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റുമായി മോഹൻലാല്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

പാട്ടുകള്‍ ഏറെ പ്രധാന്യമുള്ള ചിത്രമാണ് ഹൃദയം. പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. പാട്ടുകളെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നും വിനീത് ശ്രീനിവാസൻ അറിയിക്കാറുണ്ട്. മകൻ പ്രണവ് അഭിനയിക്കുന്ന ചിത്രമായ ഹൃദയത്തിലെ ആദ്യ ഗാനം ഒക്ടോബോര്‍ 25നു പുറത്തുവിടുമെന്നും ടീസര്‍ നാളെ പുറത്തുവിടുമെന്നുമാണ് ഇപോള്‍ മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു.  വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി, ഗാനരചന  തോമസ് മാങ്കാലി, കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുമാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയമെന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Follow Us:
Download App:
  • android
  • ios