നവാഗതനായ നിഖില്‍ മുരളിയാണ് സംവിധാനം
കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളായി മലയാള സിനിമയില്‍ പുതിയ ചിത്രങ്ങളുടെ റിലീസ് പെരുമഴയാണ്. ഫെബ്രുവരി 24 ന് റിലീസ് ചെയ്യപ്പെട്ടത് 9 സിനിമകളും മാര്‍ച്ച് 3 ന് 7 സിനിമകളുമാണ് എത്തിയത്. സൂപ്പര്‍താര ചിത്രങ്ങള്‍ അകന്നുനിന്ന ഈ രണ്ടാഴ്ചക്കാലം കൊണ്ട് തിയറ്ററുകളില്‍ എത്തിയവയില്‍ ഏതാനും ചിത്രങ്ങള്‍ക്ക് മാത്രമാണ് പ്രേക്ഷകശ്രദ്ധ നേടാനായത്. അതിലൊന്നാണ് പ്രണയ വിലാസം.
അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 24 ന് ആയിരുന്നു. സൂപ്പര്‍ ശരണ്യ താരങ്ങള്‍ വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഒരുമിച്ചെത്തിയ ഒന്‍പത് ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകശ്രദ്ധയിലേക്ക് എത്താന്‍ ഇത് സഹായിച്ചു.
മിയ, മനോജ് കെ യു, ഉണ്ണിമായ, ഹക്കിം ഷാജഹാൻ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ5 ആണ്. സീ കേരളത്തിനാണ് സാറ്റലൈറ്റ് റൈറ്റ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.
ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് സുഹൈല്‍ എം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍സ് അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ യെല്ലോ ടൂത്ത്,പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : 'ഇത് കൊല്ലാക്കൊല'; ബ്രഹ്‍മപുരം വിഷയത്തില്‍ പ്രതികരണവുമായി വിനയന്‍
