തമിഴകത്തെ താര ദമ്പതിമാരാണ് സ്‍നേഹയും പ്രസന്നയും. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ചുപറ്റിയ ദമ്പതിമാര്‍. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇരുവര്‍ക്കും രണ്ടാമത് ഒരു മകള്‍ പിറന്നുവെന്നതാണ് സിനിമ മാധ്യമങ്ങളിലെ വാര്‍ത്ത. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.

മാലാഖ എത്തിയിരിക്കുന്നു എന്നാണ് പ്രസന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്‍ത് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. 2009ല്‍ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സ്‍നേഹയും പ്രസന്നയും പ്രണയത്തിലാകുന്നത്. പിന്നീട് 2012 മെയ്‍ 11ന് ഇരുവരും വിവാഹിതരാകുകയും ചെയ്‍തു. വിഹാൻ എന്ന മകനും ഇരുവര്‍ക്കും ഉണ്ട്.