Asianet News MalayalamAsianet News Malayalam

പ്രസന്ന കുമാറിന്റെ സംവിധാനത്തില്‍ നായകനാകാൻ നാഗാര്‍ജുന

നാഗാര്‍ജുന നായകനാകുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ്.

 

 Prasanna Kumar to direct Nagarjunas upcoming film
Author
First Published Nov 23, 2022, 11:21 AM IST

നാഗാര്‍ജുന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'ദ ഗോസ്റ്റ്'. പ്രവീണ്‍ സട്ടരുവാണ് ചിത്രം സംവിധാനം ചെയ്‍തത്. 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന് തിയറ്ററില്‍ മികച്ച പ്രതികരണം നേടാനായില്ലെങ്കിലും നാഗാര്‍ജുനയുടെ അഭിനയം പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തിരക്കഥാകൃത്ത് പ്രസന്ന കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജുന നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസന്ന പറഞ്ഞ കഥയുടെ ആശയത്തില്‍ നാഗാര്‍ജുന തൃപ്‍തനാണെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിതീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. പ്യൂപ്പിള്‍ മീഡിയ ഫാക്ടറി ആയിരിക്കും ചിത്രം നിര്‍മിക്കുക.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു 'ദ ഗോസ്റ്റ്' എത്തിയത്. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

നാഗാര്‍ജുന നായകനാകുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും  പുറത്തുവന്നിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും ചിത്രത്തില്‍ ഉണ്ടാകും.  അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എന്തായാലും  നാഗാര്‍ജുനയും മകൻ അഖില്‍ അക്കിനേനിയും ഒന്നിച്ചാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പാണെന്ന് ആരാധകര്‍ പറയുന്നു.

Read More: 'ഉപ്പേന' സംവിധായകന്റെ ചിത്രം, ഭിന്നശേഷിയുളള കായിക താരമാകാൻ രാം ചരണ്‍

Follow Us:
Download App:
  • android
  • ios