പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ മനോഹരമായ ഗാനം.

അജു വര്‍ഗീസ് നായകനായ പുതിയ സിനിമയാണ് സാജൻ ബേക്കറി സാജൻ ബേക്കറി 1962. ലെനയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇപോഴിതാ സിനിമയിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ വീഡിയോ സോംഗ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. കാണാ ദൂരം എന്ന വീഡിയോ സോംഗ് ആണ് പുറത്തുവിട്ടത്.

പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ സംഗീത സംവിധായകൻ. പ്രീതി പിള്ളയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലെനയും അജു വര്‍ഗീസും സഹോദരങ്ങളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗണേഷ് കുമാറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മികച്ച അഭിനയമാണ് ഇവരുടേത് എന്നാണ് അഭിപ്രായം. താരങ്ങള്‍ സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോള്‍ സിനിമ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബേക്കറിയുടെ പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗുരു പ്രസാദ് എം ജിയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ ഛായാഗ്രാഹകൻ.