ഷാരൂഖ് ഖാന് പ്രഭാസ് തടയിടുമോ? ഇതാ സലാറിന്റെ റിലീസും റെക്കോര്‍ഡിലേക്ക്
സലാറിന്റെ റിലീസും റെക്കോര്‍ഡാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളില്‍ നിറയുകയാണ് വീണ്ടും സലാര്‍. റിലീസ് പ്രഖ്യാപിച്ചതോടെ സലാര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. യുഎസിലെ സലാറിന്റെ റിലീസ് സംബന്ധിച്ച് ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.
യുഎസില്‍ മാത്രം 1979ലധികം സ്ഥലങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. പ്രഭാസ് നായകനായി വേഷമിടുന്ന ഒരു ചിത്രത്തിന്റെ റെക്കോര്‍ഡാകുകയാണ് സലാറിന്റെ യുഎസിലെ റിലീസ്. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുക. പ്രഭാസിന്റെ സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ചരിത്ര വിജയം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍.
ജവാന്റെ വിജയത്തിന് പിന്നാലെയെത്തുന്ന ഷാരൂഖ് ചിത്രം ഡങ്കിയും 22ന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന ഡങ്കി സംവിധാനം ചെയ്യുന്നത് രാജ്‍കുമാര്‍ ഹിറാനിയാണ് എന്ന പ്രത്യേകതയുമുണ്ട്. തപ്‍സിയാണ് നായികയായി എത്തുന്നത്. വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‍നി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക