ദര്‍ബാറില്‍ രജനികാന്തിന് വില്ലനായി!
എ ആര്‍ മുരുഗദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുകയാണ്. ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെയാണ് എ ആര്‍ മുരുഗദോസും രജനികാന്തും ഒന്നിക്കുന്നത്. ചിത്രത്തില്‍ ഹിന്ദി താരം പ്രതീക് ബാബ്ബര്‍ പ്രതിനായകനായി എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ മുരുഗദോസ്സിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് സ്വപ‍്നതുല്യമായ നേട്ടമാണെന്ന് പ്രതീക് ബാബ്ബര്‍ പറയുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. പക്കാ ആക്ഷൻ ചിത്രമായിട്ടാണ് എ ആര്‍ മുരുഗദോസ് ദര്‍ബാര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങി. രണ്ട് കഥാപാത്രങ്ങളായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. ഐപിഎസ് ഓഫീസറായിട്ടാണ് രജനികാന്തിന്റെ ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായിട്ടും രജനികാന്ത് അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാരയാണ് നായിക. മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.