ഇലിയാനയും പങ്കാളിയും തമ്മിലുള്ള 'ഡേറ്റ് നൈറ്റ്' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇലിയാന തന്റെ ജീവിതത്തിലെ പുരുഷനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലണ്ടന്‍: താന്‍ ഗര്‍ഭിണിയാണ് എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ച നടി ഇല്യാന ഡിക്രൂസ് അന്ന് മുതല്‍ നേരിടുന്ന ചോദ്യമാണ് ആരാണ് നിങ്ങളുടെ പങ്കാളി എന്നത്. ഇതുവരെ തന്‍റെ പങ്കാളിയെ ഇല്യാന ലോകത്തോട് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചില സൂചനകള്‍ നല്‍കിയിരുന്നു.
ഒടുവിൽ തന്റെ രഹസ്യം ഇല്യാന വെളിപ്പെടുത്തി. ഇല്യാനയും പങ്കാളിയും തമ്മിലുള്ള 'ഡേറ്റ് നൈറ്റ്' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെക്കുറിച്ച് വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച ഇല്യാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം ഷെയര്‍ ചെയ്തത്. ഇല്യാനയെ ചിത്രത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് കാണപ്പെടുന്നത്. ചിത്രത്തിലുള്ള വ്യക്തി കറുത്ത ഷർട്ടും താടിയും വച്ചാണ്. കൂടുതല്‍ വിവരങ്ങളൊന്നും ഇല്യാന പങ്കുവയ്ക്കുന്നില്ല.
ചിത്രത്തില്‍ കാണുന്ന വ്യക്തി തന്നെയാണ് കഴിഞ്ഞ മാസം ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മങ്ങിയ ചിത്രത്തിലും കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്റെ ഗർഭകാല യാത്രയെക്കുറിച്ചുള്ള ഒരു നീണ്ട കുറിപ്പിനൊപ്പമാണ് ഈ ചിത്രം ഇല്യാന ഷെയര്‍ ചെയ്തത്.
അടുത്തിടെ ബാദ്ഷായുടെ ഗാനമായ സബ് ഗസാബിന്‍റെ വീഡിയോയില്‍ ഇല്യാന അഭിനയിച്ചിരുന്നു. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് താൻ ഗർഭിണിയായത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നിരവധി പേരാണ് താരത്തിന് അന്ന് ആശംസകളുമായി രംഗത്തെത്തിയത്.
എന്നാല്‍ അന്ന് പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെ നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷ്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. 2006-ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഡിക്രൂസ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു. അഭിഷേക് ബച്ചനോടൊപ്പമുള്ള ദി ബിഗ് ബുൾ ആയിരുന്നു ഇലിയാനയുടെ അവസാന സിനിമ.
മനുഷ്യരേക്കാള്‍ സ്നേഹം തിരിച്ചുതരും; തെരുവ് മൃഗങ്ങളെ ഊട്ടി അനുശ്രീ
40ാം ജന്മദിനത്തില്‍ ഭര്‍ത്താവ് വിക്കിക്കൊപ്പം റൊമാന്‍റിക് ചിത്രത്തില്‍ കത്രീന കൈഫ്
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here
