കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രേം കുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി ആരോഗ്യമന്ത്രി, ഡോക്ടർമാർ, നഴ്‍സുമാർ, ആരോഗ്യപ്രവർത്തകർ, പൊലീസ് സേന ഇവരെല്ലാം പറയുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ തയ്യാറാവണമെന്നും. ഈ മഹാമരികാലത്ത് ഇവർ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും താരം പറയുന്നു. വ്യക്തിശുചിത്വം ഉറപ്പാക്കാൻ ശ്രമിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിലൂടെ നമുക്ക് വൈറസിനെ ചെറുക്കാൻ സാധിക്കുമെന്നും കൊവിഡിനെ നമ്മൾ അതിജീവിക്കുമെന്നും വീഡിയോയിലൂടെ പ്രേം കുമാർ പറയുന്നു.