പ്രേമം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന പ്രേമത്തിന്‍റെ സംവിധായകനും നായക താരവും വീണ്ടും ഒന്നിക്കുന്നു. അതെ, അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ 50-ാം ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് 27-ാം തീയതി രാവിലെ 10 മണിക്ക് എറണാകുളം പത്മ തിയറ്ററില്‍ വച്ച് നടക്കും. എന്‍പി 50 (നിവിന്‍ പോളിയുടെ 50-ാം ചിത്രം) എന്നാണ് ചിത്രത്തിന്‍റെ നിലവിലെ വര്‍ക്കിംഗ് ടൈറ്റില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തിലെ ഏറ്റവും ട്രെന്‍ഡ് സെറ്റര്‍ ആയൊരു ചിത്രത്തിന്‍റെ ടീം വീണ്ടും ഒന്നിക്കുന്ന കാരണത്താല്‍ തന്നെ വലിയ ഹൈപ്പ് വരാന്‍ പോകുന്ന ചിത്രമായിരിക്കും ഇത്. പ്രേമം കൂടാതെ അതിന് മുന്‍പെത്തിയ, അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാന അരങ്ങേറ്റം കൂടി ആയിരുന്ന നേരത്തിലും നിവിന്‍ പോളി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രവും വിജയമായിരുന്നു. നിവിന്‍ പോളിയുടെ കരിയറിന്‍റെ തുടക്കത്തിലെ ശ്രദ്ധേയ വിജയങ്ങളായിരുന്നു ഈ രണ്ട് ചിത്രങ്ങളും. പ്രേമം കഴിഞ്ഞ് ഒരു ചിത്രം മാത്രമേ അല്‍ഫോന്‍സ് പുത്രന്‍റേതായി പുറത്തിറങ്ങിയിട്ടുള്ളൂ. പൃഥ്വിരാജ് നായകനായ ഗോള്‍ഡ് ആയിരുന്നു അത്. പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ലാണ് ഗോള്‍ഡ് എത്തിയത്. ക്രിസ്മസ് റിലീസ് ആയി എത്തിയ ഈ ചിത്രം പക്ഷേ ജനപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. അല്‍ഫോന്‍സ് പുത്രന്‍റെ നെഗറ്റീവ് അഭിപ്രായം വന്ന ആദ്യ സിനിമയും ഇതാണ്.

അതിനിടെ നടന്‍ എന്ന നിലയില്‍ ചില ശ്രദ്ധേയ ചിത്രങ്ങളിലും അല്‍ഫോന്‍സ് എത്തിയിരുന്നു. ഇതില്‍ സര്‍വ്വം മായയിലെയും വാഴയിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍ പോളി നായകനായ വിജയചിത്രം സര്‍വ്വം മായയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനും ഉണ്ടായിരുന്നു. തിയറ്ററില്‍ വലിയ കൈയടി നേടിയ രംഗം കൂടിയായിരുന്നു ഇത്. മോട്ടോക്രോസ് പശ്ചാത്തലമാക്കുന്ന സിനിമയെന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ നിവിന്‍ പോളി- അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തെക്കുറിച്ച് പ്രചരണമുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming