ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ്  മലയാളികളിലേക്ക് അശ്വതി എത്തുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയജീവിതത്തില്‍  വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ.  അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ കൊടും വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹ ശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്.

കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള സൂചനയും തന്‍റെ അമിത ഭാരം കുറച്ചതിന്‍റെ സന്തോഷവും പങ്കുവയ്ക്കുകയാണ് അശ്വതിയിപ്പോള്‍. അഭിനയ രംഗത്തുനിന്ന് മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. അശ്വതി ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

കുറിപ്പിങ്ങനെ...

‘അവസാനം ഒന്ന് നന്നാവാന്‍ തീരുമാനിച്ചു..ഇനിയും നന്നാവാന്‍ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സില്‍ വന്നപ്പോള്‍ ഷെയര്‍ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് Jisha Jojy, ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തി Tolly Thomasയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും’

തന്‍റെ ശരീരഭാരവും വണ്ണവും വച്ച് പരിഹസിച്ചവരോടും തടി കുറയ്ക്കാന്‍ സഹായിച്ചവരോടുമായാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സില്‍ വന്നപ്പോള്‍ ഷെയര്‍ ചെയ്തതാണ് എന്ന് പറഞ്ഞു തുടങ്ങുന്ന അശ്വതി തടി കുറയ്ക്കാന്‍ ഡയറ്റിന് സഹായിച്ചവര്‍ക്ക് നന്ദിയും പറയുന്നു.