ചിത്രത്തിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്

ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ സ്വീകരണം. മുന്നൂറിലധികം സ്‌ക്രീനുകളിലെത്തിയ ദി പ്രീസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഹൗസ് ഫുൾ ഷോയുമായാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. കേരളത്തിലെ തിയറ്ററുകളിൽ 2 മാസമായി സിനിമ പ്രദർശനം തുടങ്ങിയിരുന്നെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന സൂപ്പർതാര സിനിമകളൊന്നും പ്രദർശനത്തിനെത്തിയിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’ എന്നാണ് അഭിപ്രായം. 

Scroll to load tweet…

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്.

Scroll to load tweet…

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്.

Scroll to load tweet…

സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.