ദില്ലിയില്‍ വൈദികനായ മാത്യു കിഴക്കേച്ചിറയാണ് ഒരു മിനിറ്റ് 11 സെക്കന്‍റുള്ള വീഡിയോയില്‍ ഗംഭീര ഡാന്‍ഡുമായെത്തുന്നത്.

തിരുവനന്തപുരം: ഓരോ കാലഘട്ടത്തിലും ഇറങ്ങുന്ന സിനിമാ പാട്ടുകള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തിട്ടുള്ളവരാണ് മലയാളികള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലെ 'കുടുക്ക് പൊട്ടിയ കുപ്പായം' എന്ന പാട്ടാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഹിറ്റായ 'കുടുക്ക്' പാട്ടിന് കിടുക്കന്‍ ചുവടുകളുമായി ശ്രദ്ധ നേടുകയാണ് ഒരു പുരോഹിതന്‍. 

ദില്ലിയില്‍ വൈദികനായ മാത്യു കിഴക്കേച്ചിറയാണ് ഒരു മിനിറ്റ് 11 സെക്കന്‍റുള്ള വീഡിയോയില്‍ ഗംഭീര ഡാന്‍ഡുമായെത്തുന്നത്. മൂന്ന് പേരുള്ള സംഘത്തില്‍ നൃത്തം ചെയ്യുന്ന അച്ഛന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. നിവിന്‍ പോളിയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെച്ചിരുന്നു. 

"

View post on Instagram