Asianet News MalayalamAsianet News Malayalam

'പ്രൈം ഡേ' റിലീസുകളില്‍ 'മാലിക്' മാത്രമല്ല; ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന മറ്റു സിനിമകളും സിരീസും

വിവിധ ഭാഷകളില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളുടെ ഒടിടി പ്രീമിയര്‍

prime day release list of amazon prime video
Author
Thiruvananthapuram, First Published Jul 8, 2021, 11:36 PM IST

ഇ കൊമേഴ്സ് വമ്പന്മാരായ ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ 'പ്രൈം ഡേ' വില്‍പ്പനയുടെ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 26, 27 തീയതികളിലാണ് അത്. പ്രൈം ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രൈം വീഡിയോയിലൂടെ വരും ദിവസങ്ങളില്‍ ഒട്ടേറെ പുതിയ റിലീസുകളാണ് വരാനിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന മലയാളചിത്രം മാലിക് ആണ് അതിലൊന്ന്. കൂടാതെ വേറെയും സിനിമകളും സിരീസുകളും അക്കൂട്ടത്തിലുണ്ട്.

ബില്ലി ഐലിഷ്, ഹെര്‍ (ഗബ്രിയേല സെര്‍മിയെന്‍റോ വില്‍സണ്‍), കിഡ് കഡി എന്നിവര്‍ അണിനിരക്കുന്ന ദി പ്രൈം ഡേ ഷോയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്നാണ്. സിനിമകളില്‍ മാലിക്കിനൊപ്പം (ജൂലൈ 15) ഫര്‍ഹാന്‍ അഖ്‍തര്‍ നായകനാവുന്ന സ്പോര്‍ട്‍സ് ഡ്രാമ 'തൂഫാന്‍' (ജൂലൈ 16), കന്നഡ കോമഡി ഡ്രാമ ഇക്കത്ത് (ജൂലൈ 21), പാ രഞ്ജിത്തിന്‍റെ വന്‍ കാത്തിരിപ്പുള്ള തമിഴ് സ്പോര്‍ട്‍സ് ഡ്രാമ സര്‍പട്ടാ പരമ്പരൈ (ജൂലൈ 22) എന്നിവയുമുണ്ട്. 

രണ്ട് ഓസ്‍കറുകള്‍ നേടിയ ഹോളിവുഡ് ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രം യൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മിശിഹ (ജൂലൈ 25), ടോം ആന്‍ഡ് ജെറി (ജൂലൈ 10) എന്നിവുടെ ഒടിടി പ്രീമിയറുകളും പ്രൈം ഡേ റിലീസുകള്‍ക്കൊപ്പമുണ്ട്. ഹിന്ദി കോമഡി ഡ്രാമ മിനിസിരീസ് ഹോസ്റ്റല്‍ ഡേസ് ആണ് ഈ ദിനങ്ങളില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന സിരീസ്. ഹോസ്റ്റല്‍ ഡേസിന്‍റെ രണ്ടാം സീസണ്‍ ജൂലൈ 23നാണ് പ്രേക്ഷകരിലേക്ക് എത്തുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios