Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു!

മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു.

Prithviraj act in Mohanlal direction
Author
Kochi, First Published Feb 19, 2021, 10:50 AM IST

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോഹൻലാല്‍ തന്നെ സിനിമയിലെ പ്രധാന കഥാപാത്രമായും എത്തുന്നു. ഇപോഴിതാ പൃഥ്വിരാജും സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ദൃശ്യം 2വിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോഹൻലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്. പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ബറോസില്‍ വാസ്‍കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക. സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പൃഥ്വിരാജ് തന്നെ സൂചന നല്‍കിയിരിക്കുന്നത്. ദൃശ്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

മോഹൻലാലിന്റെ കഥാപാത്രത്തെ വാനോളം പുകഴ്‍ത്തുകയായിരുന്നു പൃഥ്വിരാജ്. ചേട്ടാ നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പെടാനും കാത്തിരിക്കാനാകുന്നില്ല എന്നും പൃഥ്വിരാജ് അക്കൂട്ടത്തില്‍ പറഞ്ഞു. ഇതോടെയാണ് പൃഥ്വിരാജും സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്. 'ഈ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം.. അതിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പത്തെക്കുറിച്ചും അറിയാം! അതിനായി കാത്തിരിക്കാന്‍ ആവുന്നില്ല ലാലേട്ടാ. എല്ലാ ആശംസകളും നേരുന്നു.ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളിലൊന്നായ ജിജോ സാറിന്റെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഒരു ഭാഗമാവുന്നതിനും നന്ദി. ബറോസ്സ്.. ഒരു മോഹന്‍ലാല്‍ ചിത്രം എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്.

ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Follow Us:
Download App:
  • android
  • ios