Asianet News MalayalamAsianet News Malayalam

സ്ക്രീനില്‍ ഒരുമിച്ചെത്താന്‍ വീണ്ടും പൃഥ്വിരാജും ഇന്ദ്രജിത്തും; മുരളി ഗോപിയുടെ തിരക്കഥയില്‍ 'തീര്‍പ്പ്'

രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'കമ്മാരസംഭവ'ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. 

prithviraj and indrajith to stars in murali gopy scripted theerppu
Author
Thiruvananthapuram, First Published Jan 3, 2021, 10:34 AM IST

മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തീര്‍പ്പ്' എന്നു പേരിട്ടു. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മ്മാണ പങ്കാളികളായി രതീഷ് അമ്പാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം.

'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!', എന്ന വാചകത്തോടെയാണ് അണിയറക്കാര്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'കമ്മാരസംഭവ'ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. 

Follow Us:
Download App:
  • android
  • ios