ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് അന്ത്യാഞ്‍ജലിയുമായി പൃഥ്വിരാജും മഞ്‍ജു വാര്യരും.

മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശിവന് അന്ത്യാഞ്‍ജലിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും മഞ്‍ജു വാര്യരും.

റെസ്റ്റ് ഇൻ പീസ് ശിവൻ അങ്കിള്‍ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കുടുംബവുമായും അടുത്ത ബന്ധമുള്ള ആളായിരുന്നു ശിവൻ. ഛായാഗ്രാഹകനായും സംവിധായകനുമായും ഒരേസമയം തിളങ്ങിയ ആളാണ് ശിവൻ. ശിവൻ സിനിമ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട്.

സന്തോഷ് ശിവൻ, സഞ്‍ജീവ് ശിവൻ, സംഗീത് ശിവൻ എന്നിവരാണ് മക്കള്‍.

യാഗം, അഭയം, കൊച്ചു മോഹങ്ങള്‍, ഒരു യാത്ര, കിളിവാതില്‍, കേശു എന്നീ ചിത്രങ്ങളാണ് ശിവൻ സംവിധാനം ചെയ്‍തത്.