പുതിയൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ലൂസിഫര്‍. മോഹൻലാല്‍ ആയിരുന്നു ചിത്രത്തില്‍ നായകനെന്നതും പ്രത്യേകതയായി. സിനിമ വൻ ഹിറ്റായി മാറുകയും ചെയ്‍തു. മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് ഇപോള്‍ സൂചിപ്പിക്കുന്നു.

മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നത്. ഈ ലോക്ക് ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തെരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

ഏത് സിനിമയാണ് എന്ന് പൃഥ്വിരാജ് അറിയിച്ചിട്ടില്ല.

കൊവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ചെയ്യാവുന്ന ഒരു സിനിമയുടെ വിശദാംശങ്ങള്‍ ഉടൻ അറിയിക്കാമെന്നും പൃഥ്വിരാജ് പറയുന്നു.