ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും

ഒരു ഇടവേളയ്ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ചിത്രമാണ് കോൾഡ് കേസ്. ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെയും അതീന്ദ്രിയ അനുഭവങ്ങൾക്ക് വിധേയനാകുന്ന ഒരു പത്രപ്രവർത്തകനിലൂടെയുമാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സത്യജിത് എന്ന പൊലീസ്​ ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോൾ അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും എത്തുന്നു. പരസ്യചിത്ര നിർമാണ മേഖലയിൽ സജീവമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ശ്രീനാഥിന്‍റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം മൂവരും നിര്‍മിക്കുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെ ഒടിടി റിലീസാവുകയാരുന്നു. തിയറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.