മ്പിളി, ഗപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്. അഞ്ചാം പാതിര, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.  സിനിമയുടെ ഷൂട്ടിങ് ഈ വർഷം ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടും.

മാസ്സ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജോൺ പോൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ദുൽഖർ ചിത്രം കുറുപ്പിന്റെ ക്യാമറ ചെയ്ത നിമിഷ് രവി ആണ് ഛായാ​ഗ്രാഹകൻ. അരുൺ ലാൽ രാമേന്ദ്രനും ജോൺ പോളും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമ്പിളി സിനിമയുടെ സം​ഗീത സംവിധായകൻ വിഷ്ണു വിജയ് തന്നെയാണ് ചിത്രത്തിന് സം​ഗീതം നിർവ്വഹിക്കുന്നത്.