ഐഎംഡിബി 2025ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെയും സംവിധായകരുടെയും പട്ടിക പുറത്തുവിട്ടു. 'എൽ 2: എമ്പുരാൻ' എന്ന ചിത്രത്തിന് പൃഥ്വിരാജ് സുകുമാരൻ സംവിധായകരിൽ ഇടം പിടിച്ചു.
ഇനി വെറും 27 ദിവസം !. അതെ 2025 അവസാനിക്കാൻ ഇനി ഇത്രയും ദിവസം മാത്രമാണ് ബാക്കി. എല്ലാ മേഖലകളേയും പോലെ ഇന്ത്യൻ സിനിമയ്ക്കുമുള്ള മികച്ച വർഷമാണ് കടന്നുപോകുന്നത്. മികച്ച സിനിമകളും പുത്തൻ അഭിനേതാക്കളെയും ഒക്കെ ലഭിച്ചു. പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് വൻ വിജയങ്ങൾ ലഭിച്ച വർഷം കൂടിയായി 2025. ഈ അവസരത്തിൽ 2025ലെ ജനപ്രിയ സംവിധായകരുടെയും അഭിനേതാക്കളുടെയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. ലിസ്റ്റിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് എന്നത് അഭിമാനത്തിന് വകനൽകുന്ന കാര്യമാണ്.
പൃഥ്വിരാജ്, ഡൊമനിക് അരുൺ, കല്യാണി പ്രിയദർശൻ എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ. ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്. മോഹൻലാൽ ചിത്രം എൽ 2: എമ്പുരാനിലൂടെയാണ് പൃഥ്വിരാജിന്റെ ഈ നേട്ടം. ലോക ചാപ്റ്റർ 1 ചന്ദ്ര സംവിധാനം ചെയ്ത ഡൊമനിക് അരുൺ എട്ടാം സ്ഥാനത്താണ്. ജനപ്രിയ താരങ്ങളുടെ ലിസ്റ്റിലാണ് കല്യാണി പ്രിയദർശൻ ഉള്ളത്. ലിസ്റ്റിൽ ഏഴാമതാണ് കല്യാണി ഉള്ളത്.
ഐഎംഡിബി 2025-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ താരങ്ങൾ
1. അഹാൻ പാണ്ഡേ - സയ്യാര
2. അനീത് പദ്ധ - സയ്യാര
3. ആമിർ ഖാൻ - സിതാരെ സമീൻ പർ, കൂലി
4. ഇഷാൻ ഖട്ടർ - ഹോംബൗണ്ട്
5. ലക്ഷ്യ - Ba****ds of Bollywood
6. രശ്മിക മന്ദന്ന - ഛവ്വ, സിക്കന്ദർ, താമ, ഗേൾഫ്രണ്ട്
7. കല്യാണി പ്രിയദർശൻ – ലോക: ചാപ്റ്റർ 1
8. ത്രിപ്തി ദിമ്രി - ധടക് 2
9. രുക്മിണി വസന്ത് - കാന്താര
10. ഋഷഭ് ഷെട്ടി - കാന്താര
ഐഎംഡിബിയുടെ 2025ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ ഡയറക്ടർമാർ
1. മോഹിത് സൂരി - സയ്യാര
2. ആര്യൻ ഖാൻ - Ba****ds of Bollywood
3. ലോകേഷ് കനകരാജ് - കൂലി
4. അനുരാഗ് കശ്യപ് - നിഷാഞ്ചി
5. പൃഥ്വിരാജ് സുകുമാരൻ – L2: എമ്പുരാൻ
6. ആർ എസ് പ്രസന്ന - സിതാരെ സമീൻ പർ
7. അനുരാഗ് ബസു - മെട്രോ... ഇൻ ഡിനോ
8. ഡൊമിനിക് അരുൺ - ലോക ചാപ്റ്റർ 1: ചന്ദ്ര
9. ലക്ഷ്മൺ ഉതേകർ - ഛാവ
10. നീരജ് ഗയ്‌വാൻ - ഹോംബൗണ്ട്



