Asianet News MalayalamAsianet News Malayalam

‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്‌നം’;ജേക്‌സിനെ ചേര്‍ത്തുപിടിച്ച് പൃഥ്വി

അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 

prithviraj post about jakes bejoy
Author
Kochi, First Published Feb 2, 2021, 4:45 PM IST

നു വാര്യറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ‘കുരുതി‘. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്‌സ് ബിജോയ് പൃഥ്വിരാജുമായി നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളിൽ ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്. 

”കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്! വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഈ വ്യക്തിയില്‍ നിന്ന് അസാധാരണവും എന്നാല്‍ തിളക്കമാര്‍ന്നതുമായ ചില സ്‌കോറിംഗുകള്‍ക്കായി കാത്തിരിക്കൂ. കൂടാതെ വീട്ടില്‍ നിന്നുള്ള നല്ല ഭക്ഷണത്തിന് നന്ദി”, എന്നാണ് ചിത്രം പങ്കിട്ട് പൃഥ്വിരാജ് കുറിച്ചത്.

സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും.

അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios