കലാഭവൻ മണിയെ ഓര്‍ത്ത് പൃഥ്വിരാജ്.

മലയാളികളുടെ മനസിലെ നൊമ്പരമാണ് എന്നും കലാഭവൻ മണി. പാതിവഴിക്ക് വച്ച് യാത്ര അവസാനിച്ചതുപോലെയായിരുന്നു കലാഭവൻ മണിയുടെ വിയോഗം. ഒരു ഞെട്ടലോടെയായിരുന്നു കലാഭവൻ മണിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്. ഇന്ന് കലാഭവൻ മണിയുടെ ഓര്‍മ ദിനത്തില്‍ അനുസ്‍മരിച്ച് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒറ്റ വരിയിലാണ് ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുന്നത്.

മണി ചേട്ടൻ എന്ന് മാത്രമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. കലാഭവൻ മണി വിവാഹ വേഷത്തിലുള്ള പൃഥ്വിരാജിനെ കെട്ടിപ്പിടിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് കലാഭവൻ മണിയെന്ന അതുല്യകലാകാരനെ കുറിച്ച്. കലാഭവൻ മണിയുടെ ഫോട്ടോ പൃഥ്വിരാജ് തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. അത്ര മേല്‍ പ്രിയപ്പെട്ടവനാണ് മലയാളികള്‍ക്ക് കലാഭവൻ മണി.

മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ കലാഭവൻ മണി വളരെ പെട്ടെന്നായിരുന്നു മലയാള സിനിമാരംഗത്തെ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായി മാറിയത്.

മികച്ച നടനുള്ള ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട് നാടൻപാട്ടുകളിലൂടെ മലയാളികളുടെ സ്വന്തമായ കലാഭവൻ മണി.