മാടമ്പ് കുഞ്ഞുക്കുട്ടന് പൃഥ്വിരാജ് ആദരാഞ്‍ജലി അര്‍പ്പിച്ചു.

അന്തരിച്ച എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന് അന്ത്യാഞ്‍ജലി അര്‍പ്പിച്ച് പൃഥ്വിരാജ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരിക്കെയാണ് മാടമ്പിന്റെ മരണം. മാടമ്പിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. അടുത്തിടെ തുടര്‍ മരണങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും തന്റെ അനുശോചന കുറിപ്പില്‍ പൃഥ്വിരാജ് സൂചിപ്പിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളുടെ ടൈംലൈനുകള്‍ ഒബിച്വറി കോളം പോലെ കാണാൻ തുടങ്ങിയിരിക്കുന്നു. വിടവാങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കും. ഈ സമയവും ഉടൻ തന്നെ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് എഴുതുന്നു. പൃഥ്വിരാജ് മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്‍ജലി അര്‍പ്പിക്കുകയും ചെയ്യുന്നു.

കൊവിഡ് വ്യാപനം വളരെ രൂക്ഷമാകുന്ന അവസ്ഥയാണ് രാജ്യത്തെങ്ങും.

മാടമ്പ് കുഞ്ഞുക്കുട്ടന് മമ്മൂട്ടിയും ആദരാഞ്‍ജലി അര്‍പ്പിച്ചു.