മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് പൃഥ്വിരാജ്. സിനിമയിലും പുറത്തെ വ്യക്തി ജീവിതത്തിലുമെല്ലാം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്‍റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്നെ ആകര്‍ഷിച്ച സ്‍ത്രീകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ചിട്ടുള്ള രണ്ട് സ്‍ത്രീകളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.

സംവിധായിക അഞ്ജലി മേനോനും നടി നസ്രിയയും ആണ് തന്നെ ആകര്‍ഷിച്ച രണ്ട് സ്‍ത്രീകള്‍ എന്ന് പൃഥ്വിരാജ് പറയുന്നു. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുകയും അതില്‍ തൃപ്‍തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക. അത്തരത്തില്‍ തന്നെ ആകര്‍ഷിച്ച വ്യക്തിയാണ് അഞ്ജലി മേനോന്‍. തന്‍റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലി. ഇക്കൂട്ടത്തില്‍ രണ്ടാം സ്ഥാനം നടി നസ്രിയയ്‍ക്കാണ്. താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.