ആടുജീവിതം എന്ന സിനിമയ്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. ചിത്രത്തിലെ കഥാപാത്രത്തിനായി തീരെ മെലിയാനുള്ള ശ്രമമാണ് പൃഥ്വിരാജ് നടത്തുന്നത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  അതേസമയം വിശപ്പുകാരണം അര്‍ദ്ധരാത്രി ഉറക്കമെഴുന്നേറ്റ സംഭവമാണ് പൃഥ്വിരാജ് ആരാധകരോട് പങ്കുവയ്‍ക്കുന്നത്. എങ്ങനെ ഉറങ്ങാനാകുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

ആടുജീവിതത്തിലെ കഥാപാത്രത്തിനായി 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ചിരുന്നു. താടിയും മുടിയും നീട്ടിവളര്‍ത്തുകയും ചെയ്‍തു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി. അതേസമയം വിശപ്പുകാരണം ഉറങ്ങാനാകുന്നില്ലെന്ന പൃഥ്വിരാജിന്റെ പ്രസ്‍താവനയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.  വിശന്നാല്‍ ശരിക്കും ഉറങ്ങാൻ പറ്റുമെന്നാണ് ഒരു ആരാധകര്‍ പറയുന്നത്.