ലൂസിഫറിന്റെ ചിത്രീകരണ വേളയിൽ എടുത്ത ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്.
മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന് പൃഥ്വി ആശംസകൾ നേർന്നത്.
'ലൂസിഫറിന് നന്ദി, സ്റ്റീഫന് നന്ദി, അബ്രാം ഖുറേഷിക്ക് നന്ദി, നിങ്ങൾ നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. ഹാപ്പി ബർത്ത് ഡേ ചേട്ടാ!'- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫറിന്റെ ചിത്രീകരണ വേളയിൽ എടുത്ത ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്.
സമൂഹമാധ്യമങ്ങളിലെങ്ങും പ്രിയ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ലൂസിഫർ 200 കോടി ക്ലബ്ലിലെത്തുന്ന ആദ്യമലയാള സിനിമയാണ്. ലൂസിഫറിന്റെ വൻ വിജയത്തിനൊപ്പം മോഹൻലാലിന്റെ പിറന്നാളെത്തിയത് ആരാധകർക്ക് ഇരട്ടിമധുരമാണ് സമ്മാനിക്കുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
