ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റർടെയ്നറായിരിക്കു സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെ ഡബിൽ മോഹനൻ എന്നും ടീസർ വ്യക്തമാക്കുന്നുണ്ട്. വിലായത്ത് ബുദ്ധ ഉടൻ തിയറ്ററുകളിൽ എത്തും.

ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഉർവ്വശി തീയേറ്റേഴ്സിഴ്‍സിന്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയിൽ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റുകയും ഇടക്ക് ബ്രേക്കു ചെയ്യേണ്ടിയും വന്നിരുന്നു. മറയൂരിലെ മലമടക്കുകൾ ക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുഡം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. 

അനുമോഹൻ, പ്രശസ്‍ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്‍ണനാണു നായിക.എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജെയ്ക്ക് ബിജോയ് സിന്റെതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ്& രണദേവ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Vilaayath Budha Official Teaser | Prithviraj Sukumaran |Jayan Nambiar |Urvassi Theatres |Jakes Bejoy

കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ.മേക്കപ്പ് മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ സുജിത് സുധാകർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ് പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യട്ടീവ് - പ്രൊഡ്യൂസർ സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് രാജേഷ് മേനോൻ നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കു കടന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുമ്പോള്‍ പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ സിനറ്റ് സേവ്യറുമാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്