ലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും മകളാണ് അല്ലി എന്നു വിളിക്കുന്ന അലംകൃത. ആരാധകരുടെ പ്രിയ താരപുത്രിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. 
മകളുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ പൃഥ്വിരാജ്. 

'പിറന്നാള്‍ ആശംസകള്‍ അല്ലി. മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീയാണ് എന്നും ഞങ്ങളുടെ സൂര്യപ്രകാശം. എന്‍റെ ഏറ്റവും വലിയ വിജയവും നീ തന്നെ. എല്ലാ ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി നന്ദിയറിയിക്കുന്നു എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

വളരെ വിരളമായി മാത്രമേ മകളുടെ ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. രണ്ടു വര്‍ഷം മുമ്പ് മകളുടെ പിറന്നാള്‍ ദിനത്തിലാണ് താരം ഇതിന് മുമ്പ് മകളുടെ ചിത്രം പങ്കുവെച്ചത്.  താരപുത്രിയുടെ പിറന്നാള്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.