ദുരിതപ്പെയ്ത്തില്‍ ജീവിതം താറുമാറായ മലബാറിന് സഹായഹസ്തമെത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരങ്ങളിലൊന്നാണ് എറണാകുളം. എറണാകുളം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സജീവമായ സംഘടനകളില്‍ ഒന്നാണ് അന്‍പോട് കൊച്ചി. സിനിമാതാരങ്ങളും ഐടി ജീവനക്കാരും സാധാരണ ജനങ്ങളുമൊക്കെ ഉള്‍പ്പെട്ട സംഘടന ഇതിനകം നിരവധി ലോഡ് അവശ്യസാധനങ്ങള്‍ പ്രളയ മേഖലകളിലേക്ക് അയച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്‍പോട് കൊച്ചിക്കുവേണ്ടി ഒരു ലോഡ് നിറയെ അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് പൃഥ്വിരാജ്. അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ഇന്ദ്രജിത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

അന്‍പോട് കൊച്ചി അയയ്ക്കുന്ന, അവശ്യസാധനങ്ങളുടെ 26-ാമത്തെ ലോഡാണ് ഇതെന്നും വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചാത്തിലേക്കാണ് വാഹനം പോവുകയെന്നും ഇന്ദ്രജിത്ത് അറിയിച്ചു. പൃഥ്വിരാജിന് നന്ദിയും അറിയിച്ചിട്ടുണ്ട് സഹോദരന്‍ കൂടിയായ ഇന്ദ്രജിത്ത്.