ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. തൻമയത്വത്തോടെയുള്ള അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങളിലൂടെയും താരം മലയാളികളുടെ മനസിൽ ചേക്കേറി. മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവീനോ തോമസും. 'എന്ന് നിന്റെ മൊയതീൻ, ലൂസിഫർ' തുടങ്ങി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് തിരശ്ശീലയിൽ എത്തി. 

ഇപ്പോഴിതാ ബി​ഗ് സ്ക്രീനിൽ എട്ട് വർഷം പിന്നിടുന്ന ടൊവീനോയ്ക്ക് ആശംസകൾ അറിയിക്കുകയാണ് പൃഥ്വി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പൃഥ്വിയുടെ ആശംസ. "ചലച്ചിത്ര വ്യവസായത്തിൽ 8 വർഷം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ടോവിനോ തോമസിന്റെ സിഡിപി സമാരംഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് വിശിഷ്ടമായ ഭാവിയും നല്ല ആരോഗ്യവും നേരുന്നു"എന്നായിരുന്നു പൃഥ്വി കുറിച്ചത്. ടൊവീനോയുടെ ചിത്രത്തിവും താരം പങ്കുവയ്ക്കുന്നു. 

Happy to launch the CDP of our beloved #TovinoThomas celebrating 8 Years in Film Industry. Also wishing him an illustrious future and good health. 😊 #8YearsOfTOVINOinMFI

Posted by Prithviraj Sukumaran on Sunday, 25 October 2020

കേരളത്തിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു ടൊവീനോ തോമസ്. ആരാധകർക്കിടയിൽ വൻ സ്വീകാര്യതയായിരുന്നു അന്ന് താരത്തിന് ലഭിച്ചത്. അടുത്തിടെ കള എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ ടൊവീനോയ്ക്ക് പരിക്കേറ്റിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന താരം പിന്നീട് സുഖംപ്രാപിച്ച് വീട്ടിലെത്തി. അപകടം നേരിട്ടപ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.