മേയാധ മാൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. പ്രിയ ഭവാനി ശങ്കര്‍ എസ് ജെ സൂര്യയുടെ നായികയായി അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധാ മോഹന്റെ മറ്റ് സിനിമകളിലെ സ്‍ത്രീ കഥാപാത്രങ്ങളെ പോലെ തന്നെ പ്രധാന്യമുള്ളതായിരിക്കും പ്രിയ ഭവാനി ശങ്കറിന്റെ കഥാപാത്രമെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അതേസമയം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഉയര്‍ന്ന മനിതൻ ആണ് എസ് ജെ സൂര്യയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.