Asianet News MalayalamAsianet News Malayalam

'ദൃശ്യം 2'; പ്രിയദര്‍ശനും ഷാജി കൈലാസിനും പറയാനുള്ളത്

ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയദര്‍ശനും ഷാജി കൈലാസും.

priyadarshan and shaji kailas about drishyam 2
Author
Thiruvananthapuram, First Published Feb 20, 2021, 6:31 PM IST

'ദൃശ്യ'ത്തിന് ഇന്ത്യന്‍ പ്രേക്ഷകരുടെ മനസിലുള്ള സ്ഥാനം എന്തെന്ന് ഒന്നുകൂടി അടിവരയിടുന്നതായിരുന്നു 'ദൃശ്യം 2'നുവേണ്ടിയുള്ള കാത്തിരിപ്പ്, ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ പ്രതികരണവും. ഒരു മോഹന്‍ലാല്‍ ചിത്രം ആവേറേജിന് മുകളില്‍ അഭിപ്രായം നേടിയാല്‍ ബോക്സ് ഓഫീസില്‍ വലിയ വിജയം നേടാറുണ്ട്. ഡയറക്ട് ഒടിടി റിലീസ് ആയെത്തുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമായ 'ദൃശ്യം 2'ഉും പാന്‍-ഇന്ത്യന്‍ തലത്തില്‍ വമ്പന്‍ അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യദിനം തന്നെ പല ഭാഷകളിലെ റിവ്യൂകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലെ നിരവധി സംവിധായകരും താരങ്ങളും ചിത്രം കണ്ട് വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയദര്‍ശനും ഷാജി കൈലാസും.

താന്‍ ഇതുവരെ കണ്ട സീക്വലുകളില്‍ ഏറ്റവും മികച്ചതിന്‍റെ കൂട്ടത്തിലാണ് ദൃശ്യം 2 എന്ന് പ്രിയദര്‍ശന്‍ പറയുന്നു. "ശരിക്കും ഗംഭീരം. ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സീക്വലുകളില്‍ ഒന്ന്. ലാലിനും ജീത്തുവിനും ആന്‍രണിക്കും ദൃശ്യം ടീമിനും അഭിനന്ദനങ്ങള്‍", പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രതീക്ഷയ്ക്കൊത്ത് വന്നു എന്നതാണ് ദൃശ്യം 2ന്‍റെ വിജയമെന്നാണ് ഷാജി കൈലാസിന്‍റെ അഭിപ്രായം. "ദൃശ്യം 2 കണ്ടു. ഗംഭീര സിനിമ. ഒന്നാംതരം തിരക്കഥയും സംവിധാനവും. ശരിക്കും പ്രതീക്ഷകള്‍ക്കൊപ്പമെത്തി. എല്ലാ മേഖലകളിലും മികച്ചുനിന്നു. അപ്രതീക്ഷിത ട്വിസ്റ്റ്, ബുദ്ധിപൂര്‍വ്വമുള്ള അവതരണം, ശരിക്കും മനോഹരം. പ്രിയ ലാല്‍ജി, ക്യാപ്റ്റന്‍ ജീത്തു, സഹോദരന്‍ ആന്‍റണി, പിന്നെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ", എന്നാണ് ഷാജി കൈലാസിന്‍റെ കുറിപ്പ്.

Follow Us:
Download App:
  • android
  • ios