പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ഒരു ചിത്രത്തില്‍ ആദ്യമായിട്ടാണ് ബിജു മേനോൻ നായകനാകുന്നത്.

പ്രിയദര്‍ശന്റെ(Priyadarshan) സംവിധാനത്തിലുള്ള ഒരു ചിത്രത്തില്‍ ഇതാദ്യമായി ബിജു മേനോൻ(Biju Menon) നായകനാകുകയാണ്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബിജു മേനോൻ നായകനാകുന്ന ചിത്രത്തെ കുറിച്ച് പ്രിയദര്‍ശൻ തന്നെ വെളിപ്പെടുത്തിയിരുന്നു. പട്ടാമ്പിയിലാണ് ബിജു മേനോൻ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള 10 ഭാഗങ്ങളുള്ള സിനിമാ സീരീസില്‍ ഒന്നാണ് ഇത്. എം ടി വാസുദേവൻ നായരുടെ ഏത് കഥയായിരിക്കും ചിത്രമാക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. സീരിസില്‍ സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. സീരിസില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിനിമകള്‍ നിര്‍മ്മിക്കുന്നു.

എംടി കഥകളെ ആസ്‍പദമാക്കിയുള്ള സീരീസ് നെറ്റ്‍ഫ്ലിക്സിലാണ് റിലീസ് ചെയ്യുക. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിനു ശേഷമാണ് മോഹൻലാലിനെ നായകനാക്കിയുള്ള പ്രിയദര്‍ശൻ ചിത്രം ആരംഭിക്കുക. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ബോക്സിംഗ് താരമായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി മോഹൻലാല്‍ ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.