പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹയ്‌വാൻ' എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു. മോഹൻലാലിന്റെ 'ഒപ്പം' എന്ന ചിത്രത്തിന്റെ റീമേക്കായ ഇതിൽ സെയ്ഫ് അന്ധനായ നായകനും അക്ഷയ് വില്ലനുമാണ്.
സെയ്‍ഫ് അലി ഖാനെയും അക്ഷയ് കുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹയ്‌വാന്റെ സെന്ഡസറിംഗ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്‍ഫ് അലി ഖാനും ഒന്നിക്കുന്നത്. ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഹയ്‌വാൻ. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഗംഭീര ക്രൈം സസ്പെൻസ് ത്രില്ലർ ആയാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ സമ്മാനിച്ചത്. സെയ്ഫ് അലി ഖാൻ അന്ധനായ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് സൂപ്പർതാരം അക്ഷയ് കുമാർ ആണ്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ചടുലതയാർന്ന ദൃശ്യങ്ങളുമാണ് ട്രെയിലറിൻ്റെ മറ്റ് ആകർഷണങ്ങൾ. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച "ഹൈവാൻ", കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.
ഭൂത് ബംഗ്ല എന്ന ചിത്രത്തിന് ശേഷമെത്തുന്ന പ്രിയദർശൻ സിനിമയായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. പ്രിയദർശന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂഇടയാണ് ഭൂത് ബംഗ്ല. 120 കോടിയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്.



