Asianet News MalayalamAsianet News Malayalam

Marakkar :'വ്യാജപതിപ്പ് കാണാതിരിക്കുക'; മരക്കാര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പ്രിയദര്‍ശന്‍

റിലീസിനു ശേഷം പ്രിയദര്‍ശന്‍റെ ആദ്യ പ്രതികരണം

priyadarshan thank audience after marakkar release mohanlal
Author
Thiruvananthapuram, First Published Dec 3, 2021, 7:12 PM IST

തന്‍റെ സംവിധാനത്തിലെത്തിയ പുതിയ ചിത്രം 'മരക്കാര്‍' (Marakkar) സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ച് പ്രിയദര്‍ശന്‍ (Priyadarshan). അതേസമയം ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റിലീസിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവിധായകന്‍റെ ആദ്യ പ്രതികരണമാണിത്. 

"ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ചിത്രത്തിന്‍റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി", പ്രിയദര്‍ശന്‍ കുറിച്ചു.

സിനിമാപ്രേമികളുടെ രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തിയത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ഇത്. 100 കോടിയാണ് നിര്‍മ്മാണച്ചെലവ്. അതിനാല്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രവുമാണ് മരക്കാര്‍. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡേ നേടിയതും പ്രേക്ഷകപ്രതീക്ഷ ഉയര്‍ത്തിയ ഘടകമാണ്. ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള തിയറ്റര്‍ കൗണ്ട് ആണ് ചിത്രം നേടിയത്. ലോകമാകമാനം 4100 തിയറ്ററുകളിലാണ് റിലീസ്. റിലീസ് ദിനത്തില്‍ 16,000 പ്രദര്‍ശനങ്ങളാണ് നടക്കുന്നതെന്ന് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios