ലോക സുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഫോട്ടോ പങ്കുവച്ച് പ്രിയങ്ക ചോപ്ര.

രാജ്യത്തൊട്ടാകെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിയായ ശേഷം ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക സുന്ദരിപ്പട്ടം നേടിയതിന്റെ ഓര്‍മ്മ പങ്കുവയ്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. ലോക സുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഫോട്ടോയും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വെറും പതിനെട്ട് വയസ്സുള്ളപ്പോഴാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 2000ത്തില്‍. അങ്ങനെയൊരു സ്വപ്‍നത്തില്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസം നടന്നതുപോലെ തോന്നുന്നുവെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ഏകദേശം 20 വര്‍ഷം കഴിഞ്ഞിരുന്നു. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു- പ്രിയങ്ക ചോപ്ര പറയുന്നു.