Asianet News MalayalamAsianet News Malayalam

'എന്നെ ട്രോളല്ലേ', ഒമ്പതാം വയസ്സിലെടുത്ത ഫോട്ടോ പുറത്തുവിട്ട് ആ ഹിറ്റ് നടി

ബോയ് ലുക്കിലുള്ള ഒരു ക്യൂട്ട് ഫോട്ടോയാണ് നടി പുറത്തുവിട്ടത്.

 

Priyanka Chopra childhood cute photo getting attention hrk
Author
First Published Oct 1, 2024, 4:49 PM IST | Last Updated Oct 1, 2024, 5:40 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രിയങ്ക ചോപ്ര. ലവ് എഗെയ്‍നാണ് താരം നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സംവിധാനം നിര്‍വഹിച്ചത് ജെയിംസ് സ്‍ട്രൗസാണ്. പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

എന്നെ ട്രോളല്ലേയേന്ന് പറഞ്ഞാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ബോയ് ലുക്കിലുള്ള ഒരു ഫോട്ടോയാണ് താരം പുറത്തുവിട്ടത്. ഒമ്പത് വയസ്സുള്ളപ്പോഴെടുത്ത ഒരു ക്യൂട്ട് ഫോട്ടോയാണ് അത്. കൗമാര കാലത്തുള്ള ഒരു ഫോട്ടോയും താരം പുറത്തുവിട്ടിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

ലവ് എഗെയ്‍നെന്ന ചിത്രത്തിന് മുന്നേയെത്തിയത്  ദ മട്രിക്സ് റിസറക്ഷൻ' എന്ന ഹോളിവുഡ് ചിത്രം ആയിരുന്നു. സതി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രത്തിന്റെ സംവിധാനം. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയ്‍ക്ക് കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്.

Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios