വിജയ് പഠിപ്പിച്ച പാഠങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഓര്‍മകുറിപ്പുകളുടെ സമാഹാരം അടുത്തിടെയാണ് എത്തിയത്. അണ്‍ഫിനിഷഡ് എന്ന സമാഹാരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുസ്‍തകത്തില്‍ തന്റെ ആദ്യ ചിത്രമായ തമിഴനെ കുറിച്ചും നായകൻ വിജയ്‍യെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. വിനയവും മനുഷ്യത്വവും എന്തെന്ന് താൻ വിജയ്‍യില്‍ നിന്ന് പഠിച്ചുവെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. സിനിമയില്‍ പാടിയ ഗാനത്തെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്ക ചോപ്ര 2000ത്തില്‍ ലോക സുന്ദരിപട്ടം സ്വന്തമാക്കിയാണ് കലാലോകത്ത് എത്തുന്നത്. ലോക സുന്ദരിപട്ടം സ്വന്തമാക്കിയതിനെ തുടര്‍ന്ന് തമിഴൻ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലെത്തിയത്. വിജയ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. വിജയ്‍യുടെ വിനയവും ആരാധകരോടുള്ള പെരുമാറ്റവും തന്നെ സ്വാധീനിച്ചുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. സിനിമയിലെ ഗാനത്തെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ഇന്നും വിജയ് പഠിപ്പിച്ച പാഠങ്ങള്‍ താൻ പിന്തുടരുന്നുണ്ടെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

വര്‍ഷക്കിപ്പുറം താൻ ക്വാണ്ടിക്കോ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു. ചിത്രീകരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ആള്‍ക്കാര്‍ തടിച്ചുകൂടി. ഫോട്ടോ എടുക്കാൻ തന്നോട് പറഞ്ഞു. എന്റെ ഉച്ചഭക്ഷണ ഇടവേളയിൽ ഞാൻ അവരോടൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ, എന്റെ ആദ്യത്തെ സഹനടനെക്കുറിച്ചും അദ്ദേഹം പഠിപ്പിച്ച പാഠങ്ങളെ കുറിച്ചും താൻ ഓര്‍ത്തുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നു.

തമിഴൻ എന്ന സിനിമയുടെ തിരക്കഥയെഴുതിയത് വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ആയിരുന്നു.