Asianet News MalayalamAsianet News Malayalam

ലോക സുന്ദരിപ്പട്ടം നേടിയ പ്രിയങ്ക ചോപ്ര, മാതാപിതാക്കള്‍ക്കൊപ്പമുള്ള അപൂര്‍വ ചിത്രം ചര്‍ച്ചയാകുന്നു

ലോക സുന്ദരിപ്പട്ടം നേടിയ കാലത്തെ പ്രിയങ്ക ചോപ്രയുടെ അപൂര്‍വ ഫോട്ടോ.

Priyanka Chopra old photo
Author
Mumbai, First Published Jan 29, 2021, 2:13 PM IST

ബോളിവുഡിലെ മുൻ നിര നായികയാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടി. പ്രിയങ്ക ചോപ്ര തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ കാലത്തെ പ്രിയങ്ക ചോപ്രയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്ര തന്റെ ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോള്‍ ലോക സുന്ദരിപ്പട്ട കാലത്ത് മാതാപിതാക്കള്‍ക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോയാണ് പ്രിയങ്ക ചോപ്രയുടേതായി 'ഫിലിമിസ്താൻ 123' എന്ന ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്ര 2000ത്തില്‍ ആണ് ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കേവലം 18 വയസുള്ളപ്പോഴായിരുന്നു നേട്ടം. ആ സ്വപ്‍നത്തില്‍ ജീവിക്കുകയാണ് താനെന്നാണ് മുമ്പ് ഒരിക്കല്‍ പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നത്. പ്രിയങ്ക ചോപ്രയുടെ അച്ഛൻ അശോക ചോപ്രയെയും അമ്മ മധുവിനെയും മുത്തശ്ശിയെയുമാണ് ഫോട്ടോയില്‍ കാണുന്നത്. അന്നത്തെ തന്റെ സ്വപ്‍നങ്ങളില്‍ നിന്ന് താൻ ഒരിക്കലും മാറിയിട്ടില്ലെന്നും ലോക സുന്ദരിപ്പട്ടക്കാലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.  ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയാണ് പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലുമെത്തിയത്.

ലവ് സ്റ്റോറി ഓഫ് എ സ്‍പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തിയത്.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios