ദില്ലി: ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഇത്തവണ പ്രിയങ്കയുടെ പ്രിയപ്പെട്ട രണ്ട് ആഗ്രഹഹങ്ങളാണ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്.

അടുത്തതായി താന്‍ ചെയ്യാനാഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ചാണ് താരം മനസ്സ് തുറക്കുന്നത്. പ്രിയപ്പെട്ടവര്‍ അടുത്തുള്ള എവിടെയായാലും തനിക്ക് വീടുപോലെയാണെന്ന് പറയുന്ന പ്രിയങ്ക എന്നാല്‍ വീട് വേണമെന്ന് ആഗ്രഹിക്കുന്നത് ലോസ് ഏഞ്ചല്‍സില്‍ ആണ്. 

അടുത്തതായി നിക്കിനൊപ്പം ലോസ് ഏഞ്ചല്‍സില്‍ ഒരു വീട് അതാണ് തന്‍റെ ലക്ഷ്യമെന്ന് പ്രിയങ്ക പറയുന്നു. ലോസ് ഏഞ്ചല്‍സിനെ കടലും കാലാവസ്ഥയും തന്നെ മുംബൈയെ ഓര്‍മ്മിപ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. നിലവില്‍ മുംബൈയിലും ന്യൂയോര്‍ക്കിലും പ്രിയങ്കയ്ക്ക് വീടുണ്ട്. വോഗ് ഇന്ത്യയുടെ സെപ്തംബറിലെ കവര്‍ സ്റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്. 

മറ്റൊന്നുകൂടി പ്രിയങ്ക തന്‍റെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചെയ്യാനുള്ളതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഗ്രഹമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നതും. ഒരു കുഞ്ഞ് ആതാണ് പ്രിയങ്കയുടെ ആ ആഗ്രഹം. സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കുഞ്ഞ് എന്നത് യാഥാര്‍ത്ഥ്യമാവുമെന്നും പ്രിയങ്ക പറയുന്നു.

ഇന്‍സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പോപ് സിംഗറായ നിക്ക് ജൊനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോള്‍ സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ്.