സഹോദരൻ സിദ്ധാര്‍ഥിന് രാഖി കെട്ടി പ്രിയങ്ക ചോപ്ര.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും മികവ് കാട്ടിയ താരമാണ് പ്രിയങ്ക ചോപ്ര. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട് പ്രിയങ്കാ ചോപ്ര. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായി രക്ഷാ ബന്ധൻ കെട്ടിയ സന്തോഷം പങ്കുവയ്‍ക്കുകയാണ് പ്രിയങ്കാ ചോപ്ര.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

പ്രിയങ്ക ചോപ്രയ്‍ക്ക് ഇളയ സഹോദരനാണ് ഉള്ളത്. സിദ്ധാര്‍ഥ് ചോപ്ര എന്ന സഹോദരന് രാഖി കെട്ടിയിരിക്കുകയാണ് പ്രിയങ്കാ ചോപ്ര. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമാണ് ഒപ്പമുണ്ടാകുന്നത് എന്ന് പ്രിയങ്ക ചോപ്ര എഴുതുന്നു. തന്റെ സമ്മാനങ്ങള്‍ ഉടൻ പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രിയങ്ക ചോപ്ര നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.

ജീ ലെ സാറ എന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയ്‍ക്ക് ഒപ്പം കത്രീന കൈഫും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.