ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ നടനായ ഋഷി കപൂര്‍ വിട പറഞ്ഞു. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ഞെട്ടലോടെയാണ് എല്ലാവരും ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. പ്രേക്ഷകരും ആരാധകരുമെല്ലാം ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തി. നടി പ്രിയങ്കാ ചോപ്രയും ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എന്റെ ഹൃദയം വളരെ ഭാരമുള്ളതാകുന്നു. ഒരു യുഗത്തിന്റെ അന്ത്യമാണ്. താങ്കളുടെ ആത്മാർത്ഥമായ ഹൃദയവും അളക്കാനാവാത്ത കഴിവും ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഋഷി കപൂറിന്റെ വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാണ് എന്നായിരുന്നു മലയാളി നടി പ്രിയ വാര്യര്‍ പറഞ്ഞത്. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ പാട്ട് ഹിറ്റായപ്പോള്‍ ഋഷി കപൂര്‍ അഭിനന്ദിച്ചതാണ് താരം ഓര്‍ത്തെടുത്തത്.