പ്രിയങ്ക മോഹൻ ചിത്രം "മേഡ് ഇൻ കൊറിയ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെ. ടി. ഒ) ആണ് ഔദ്യോഗികമായി ഈ നിയമനം നടത്തിയതായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊറിയൻ സർക്കാരിനും കെ. ടി. ഒ. യ്ക്കും ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.

ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം "മേഡ് ഇൻ കൊറിയ" നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക