കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ നായകന്മാരായെത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു.

വിയുടെ ദൃശ്യമനോഹാരിത നിറഞ്ഞ സ്ഥലത്തെ പരിചയപ്പെടുത്തി 2012ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഓർഡിനറി' (Ordinary). കുഞ്ചാക്കോ ബോബൻ (Kunchacko Boban), ബിജു മേനോൻ (Biju Menon) എന്നിവർ നായകന്മാരായെത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ഏതാനും നാളുകളായി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് രാജീവ് ഗോവിന്ദന്‍. 

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നു. ആദ്യമൊക്കെ ഞാനും അതിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അത് തലപൊക്കി തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്.’ രാജീവ് തുടര്‍ന്നു. ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് ഏതെങ്കിലും അറിവുണ്ടോ എന്നുപോലും എനിക്ക് നിശ്ചയമില്ല. മറ്റാരെങ്കിലുമാണ് ഇതിന് പിന്നിലെങ്കില്‍ ഞാന്‍ അത് അറിയേണ്ടതാണ്. കാരണം നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമാണ്. ആ നിലയ്ക്ക് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാംഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. എന്നിട്ടും വാര്‍ത്ത എവിടെനിന്നാണ് പ്രചരിക്കുന്നതെന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’, എന്നായിരുന്നു രാജീവ് ഗോവിന്ദന്‍ പറഞ്ഞത്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'രാജ്യത്തെ സുന്ദരനായ നടന്മാരിൽ ഒരാൾ'; ദുൽഖർ സൂപ്പർ സ്റ്റാറെന്ന് പ്രഭാസ്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് 'സീതാ രാമം'. ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പറയുകയാണ് നടൻ പ്രഭാസ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പ്രഭാസിന് ആദ്യ ടിക്കറ്റും കൈമാറിയിരുന്നു.

നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി; ഇന്‍സുലിന്‍ പമ്പ് കൈമാറി രാധിക

പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ

സിനിമയുടെ ട്രെയിലർ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. 'മഹാനടി' എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹാനു രാഘവപുഡിയുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.